കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോർട്ട് . ഇക്കുറി ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. (എറിസ്) ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്.
ഈ വകഭേദമാണ് അമേരിക്കയിലും യു.കെ.യിലുമൊക്കെ തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
ഒമിക്രോണ്‍ XBB വകഭേദത്തിന്റെ ഉപവകഭേദമാണ് എറിസ്. തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം XBB-യെ അപേക്ഷിച്ച് 20 മുതല്‍ 45 ശതമാനത്തോളം വ്യാപനശേഷിയുള്ളതാണ് എന്ന് വിദഗ്ധര്‍ പറയുന്നു.
മുമ്പത്തെ വകഭേദങ്ങളെപ്പോലെ തന്നെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയവയൊക്കെയാണ് എറിസിന്റെ ലക്ഷണങ്ങള്‍.
ഇന്ത്യയിലും കോവിഡ് പിടിപെടുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നാണ് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക