ലെമണ്‍ ടീ അഥവാ ചെറുനാരങ്ങ ചേര്‍ത്ത ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. അധികം ആൾക്കാരും ഇതിനെ ആരോഗ്യകരമായൊരു പാനീയമായാണ് കാണുന്നത്. എന്നാല്‍ ലെമൺ ടീ അധികം കുടിക്കുന്നത് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു.
ലെമണ്‍ ടീ അധികമായി ഉപയോഗിച്ചാൽ ദഹനപ്രശ്നങ്ങളുണ്ടാക്കുകമെന്നാണ് വാദം. ചെറുനാരങ്ങയിലെ ആസിഡ് അംശവും ചായയിലെ ടാന്നിൻ എന്ന പദാര്‍ത്ഥം അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ലെമൺ ടീ ആസിഡ് ലെവല്‍ വര്ധിപ്പിക്കുമെന്നതിനാല് ഇത് നിര്‍ജലീരണവും ഉണ്ടാക്കുമെന്നും റിപ്പോർട്ടുണ്ട്.
ലെമൺ ടീ പതിവാക്കിയാല്‍ അത് പല്ലിന് അത്ര നല്ലതല്ലെന്ന് പറയുന്നവരുമുണ്ട്. സ്ഥിരമായും ഇത്രയും അസിഡിക് ആയ പാനീയം ചെല്ലുമ്പോള്‍ പല്ലിന്റെ ഇനാമലിന് കേട് വരുന്നു, ക്രമേണ പല്ലില്‍ പോടുണ്ടാകാനും വായുടെ ആകെ ആരോഗ്യം തന്നെ ബാധിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക