വിജയ് ദേവരകൊണ്ട, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാന്റിക് ചിത്രം ‘ഖുഷി’ യുടെ ട്രെയിലർ എത്തി. സെപ്റ്റംബർ ഒന്നിന് തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ചുഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഇരുവരുടെയും കെമിസ്ട്രി തന്നെയാണ് മുഖ്യ ആകർഷണം. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഖുഷി ശിവ നിർവാണ സംവിധാനം ചെയ്ത മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മിക്കുന്നത്.
മഹാനദി എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് മലയാളി സംഗീതസംവിധായകനായ ഹിഷാം അബ്ദുൽ വഹാബ് ആണ്. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക