ദുല്‍ഖര്‍ ആരാധകര്‍ക്ക് ആവേശപ്പൂരമായി കിംഗ് ഓഫ് കൊത്ത ട്രെയിലർ. കിംഗ് ഓഫ് കൊത്ത ദുൽഖറിന്റെ മാസ് പ്രകടനം കൊണ്ട് ആരാധകർക്ക് ആവേശകമാകുമെന്ന് ഉറപ്പിക്കുന്ന ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്.
ദുൽഖറിന്റെ കരിയറിലെ വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണത്തിന് തിയേറ്ററുകളിലെത്തും. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്യുന്നത്.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. ചിത്രത്തിന്റെ സംഗീതത്തിന്റെ പകർപ്പവകാശം സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നു.
ജവാൻ, പുഷ്പ തുടങ്ങിയ ചിത്രങ്ങളുടെ ട്രെയിലർ കട്ട് ചെയ്ത ആന്റണി റൂബൻ ആണ് കിംഗ് ഓഫ് കൊത്തയുടെ ട്രയ്ലർ കട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനിൽ റിലീസ് ചെയ്ത ട്രയ്ലർ തിയേറ്ററുകളിലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാൻ ഇന്ത്യൻ പ്രൊമോഷണൽ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക