വാഷിങ്ടൺ: ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ‘ബാർബി’യുടെ പ്രദർശനം റദ്ദാക്കി കുവൈത്തും. മോശം പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും സാമൂഹിക മൂല്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന തരത്തിലുള്ള ആശയങ്ങളാണ് സിനിമയിലുള്ളതെന്ന് ഫിലിം സെൻസർഷിപ്പ് കമ്മിറ്റി ചെയർമാൻ ലാഫി അൽ സുബൈ ആരോപിച്ചു.
ബാർബിയുടെ പ്രദർശനം വിലക്കുന്ന രണ്ടാമത്തെ രാജ്യമാണ് കുവൈത്ത്. നേരത്തെ വിയറ്റ്നാമിൽ സിനിമയുടെ പ്രദർശനം വിലക്കിയിരുന്നു. സിനിമയ്ക്കെതിരെ വിവാദം ചൂടുപിടിക്കുന്നതിനെ തുടർന്ന് ലബനനിലും സിനിമ വിലക്കിയേക്കുമെന്നാണ് സൂചന. ബാർബി സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിശ്വാസത്തിന്റെയും ധാർമ്മിക മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും ലബനൻ സാംസ്കാരിക മന്ത്രി മുഹമ്മദ് മൊർതഡ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക