തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 32 പവൻ തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗാ സ്റ്റാലിന്. പതിനാല് ലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണ കിരീടമാണ് സമര്‍പ്പിച്ചത്.
നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും വാങ്ങിയിരുന്നു. ശിവജ്ഞാനം എന്ന കോയമ്പത്തൂർ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ദുർഗ്ഗ സ്റ്റാലിൻ മുമ്പ് പലതവണ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്. കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക