ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാഖ് ആലത്തെ റിമാൻഡ് ചെയ്തു. 10 ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് പ്രതിയെ എറണാകുളം പോക്സോ കോടതിയിൽ ഹാജരാക്കിയത്.
പ്രതിക്കെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെളിവെടുപ്പിന്റെയടക്കം വിശദാംശങ്ങൾ പൊലീസ് ക്രോഡീകരിക്കുകയാണ്. എത്രയുംവേഗം കേസിന്റെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക