നിയമസഭയിൽ അംഗങ്ങൾ ചോദ്യം ചോദിക്കുമ്പോൾ മുതിർന്ന അംഗങ്ങൾ പോലും സഭയിലൂടെ അലഞ്ഞുതിരിയുകയാണെന്ന് സ്പീക്കർ എ എൻ ഷംസീർ .
പലപ്പോഴും ചോദ്യകർത്താവിന്റെ കുറുകെ നടക്കുന്നു. ആവർത്തിച്ചാൽ, സ്ഥിരമായി ഇങ്ങനെ ചെയ്യുന്നവരുടെ പേരു പറയാൻ താൻ നിർബന്ധിതനാകുമെന്നായിരുന്നു സ്പീക്കറുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യോത്തര വേളയിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റു നടക്കുന്നതിൽ സ്പീക്കർ അസ്വസ്ഥനായിരുന്നു.
മന്ത്രി ആന്റണി രാജുവിനെയും പ്രതിപക്ഷ നേതാവിനെയും വിളിച്ചു സ്വന്തം സീറ്റിൽ ഇരുത്തുകയും ചെയ്തിരുന്നു. ഒരംഗം എഴുന്നേറ്റു നിന്നു ചോദിക്കുമ്പോൾ, അദ്ദേഹത്തിനും സ്പീക്കർക്കും ഇടയിലൂടെ കുറുകെ കടക്കാൻ പാടില്ലെന്നു ചട്ടമുണ്ട്. ഇതും പലരും ലംഘിച്ചതോടെയാണു സ്പീക്കർ മുന്നറിയിപ്പു നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക