കൊല്ലം: കൊല്ലത്തും വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കാനുള്ള നീക്കങ്ങൾക്ക്
തുടക്കം കുറിച്ച് കോർപ്പറേഷൻ. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ജലഗതാഗത വകുപ്പുമായി മേയർ പ്രസന്ന ഏണസ്റ്റ് പ്രഥമിക ചർച്ച നടത്തി. വിനോദസഞ്ചാരം കൂടി ലക്ഷ്യം വെച്ചാണ് കൊല്ലം വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
അഷ്ടമുടി വാട്ടർമെട്രോയുടെ പ്രദേശം കൊച്ചി വാട്ടർ മെട്രോയിലെ വിദഗ്ധ സംഘം സന്ദർശിച്ചു. മെട്രോ, ടെർമിനലുകൾ, ബോട്ട് യാർഡുകൾ തുടങ്ങിയ നിർമ്മിക്കുന്നതിന് സംഘം പഠനം നടത്തും.
കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ കൊല്ലം അഷ്ടമുടി വാട്ടർ മെട്രോ നടപ്പിലാക്കാനാണ് കോർപ്പറേഷന്റെ പദ്ധതി. അഷ്ടമുടി കായലിലൂടെയുള്ള ഗതാഗതപാത വിപുലീകരണമാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക