കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി ആരാണെന്ന് ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് മുതൽ നാല് ദിവസം നീണ്ട് നിൽകുന്ന നേതൃയോഗങ്ങളിൽ കേന്ദ്രകമ്മിറ്റി യോഗം റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ടയെങ്കിലും പുതുപ്പള്ളി സ്ഥാനാർഥിയുടെ കാര്യം ഇന്ന് തന്നെ തീരുമാനിച്ചേക്കും.
ജെയ്ക്ക് സി തോമസ്, റജി സഖറിയ, സുഭാഷ് പി വർഗീസ് എന്നിവരുടെ പേരുകൾ പാർട്ടി പരിഗണിക്കുന്നുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക