പുതുപ്പള്ളിയിൽ സിപിഐഎം നടത്തുന്നത് മോശം പ്രചാരണമെന്ന പ്രതികരണവുമായി കെ മുരളീധരൻ രംഗത്ത്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും കുടുംബം നൽകിയിരുന്നു എന്നും എൽഡിഎഫിന്റെ ഇത്തരം പ്രചാരണങ്ങൾ നേട്ടങ്ങൾ പറയാനില്ലാത്തതിനാലാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജെയ്ക്കിന് ഹാട്രിക്ക് കിട്ടും. അപ്പനോടും മകനോടും തെറ്റെന്ന പേരുമുണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസപ്പടി വിവാദത്തില്‍ യൂഡിഎഫ് കാര്യമായി പ്രതികരിക്കാത്തതിനെയും മുരളീധരൻ ന്യായീകരിച്ചു. പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി പറയേണ്ടതില്ല എന്നത് കൊണ്ടാണ് പറയാത്തത് എന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും പണം സ്വീകരിക്കാറുണ്ട് എന്നും എന്നാൽ ഇപ്പോഴത്തെ വിവാദവുമായി അതിന് ബന്ധമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക