ടെക് രംഗത്തെ ഭീകരരാണ് ഇലോൺ മസ്കും മാർക്ക് സക്കർബർഗും. ഇരുവരും തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കുമെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. പുരാതന റോമന്‍ ശൈലിയിലൊരുങ്ങിയ തീമിലാവും പോരാട്ടമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
അതേസമയം മസ്കും സക്കർബർഗും തമ്മിലുള്ള പോരാട്ടം ചർച്ചയാകാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പഴയ ട്വിറ്ററിന് എതിരായി ത്രെഡ്സ് എത്തിയതോടെ പോരാട്ടം മുറുകിയ രീതിയിലുള്ള പരസ്യ പോര്‍വിളികള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിൽ വൈറലായിരുന്നു.
ഇറ്റലിയുടെ സാസ്കാരിക വകുപ്പ് മന്ത്രിയാണ് ടെക് ഭീമന്മാരുടെ പോരിനേക്കുറിച്ചുള്ള പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കേജ് ഫൈറ്റ് പണം ജീവകാരുണ്യ പരിപാടികള്‍ക്കായി ചെലവിടുന്നത് സംബന്ധിയായ മസ്കുമായി സംസാരിച്ചതായാണ് ഇറ്റലിയിലെ സാംസ്കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.
ടെക് മേഖലയിലെ കോടീശ്വരന്മാര് തമ്മില്‍ ജൂണ്‍ മാസം മുതലാണ് പോര്‍വിളി ശക്തമായത്. പോരാട്ടവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കിലും ഇരുവരും വന്‍ തുകയാവും കുട്ടികളുടെ ആശുപത്രിക്കായി ചെലവിടുകയെന്നാണ് നിരീക്ഷണം. എന്നാല്‍ പോരിനുള്ള തിയതി ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നാണ് സക്കര്‍ബര്‍ഗ് വിശദമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക