മധ്യപ്രദേശിന് പിറകെ എംബിബിഎസ് ഹിന്ദിയിൽ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഈ മാസാവസാനത്തോടെ ഹിന്ദിയിലുള്ള എംബിബിഎസ് കോഴ്സ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോഞ്ച് ചെയ്യുമെന്ന് സംസ്ഥാന ഇൻഫോർമേഷൻ ഡിപ്പാർട്ട്മെൻറ് അറിയിച്ചു.
ഹിന്ദി കോഴ്സ് ഓപ്ഷണലായാണ് നടപ്പാക്കുന്നത്. ഉത്തരാഖണ്ഡ് മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറിലെ നാലംഗ കമ്മിറ്റി നേരത്തെ വിഷയത്തെ കുറിച്ച് പഠിച്ചിരുന്നു. ഈ പഠനത്തിന് ശേഷമാണ് കോഴ്സ് നടപ്പാക്കുന്നത്.
ഹിന്ദി എംബിബിഎസ് കോഴ്സ് പഠിച്ചശേഷം ഹിന്ദിയിൽ സ്വന്തം സിലബസ് തയാറാക്കി ഹേംവതി നന്ദന ബഹുഗുണ മെഡിക്കൽ എഡ്യുക്കേഷൻ യൂണിവേഴ്സിറ്റിക്ക് നൽകുകയായിരുന്നു. യൂണിവേഴ്സിറ്റിയാണ് കോഴ്സ് നടപ്പാക്കാനുള്ള ബാക്കി കാര്യങ്ങൾ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക