ചെന്നൈയിൽ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോരൻ അശോക് കുമാറിനെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു .
അശോകിനെ നാളെ കോടതിയിൽ ഹാജരാക്കും . സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ അശോക് കുമാറിന്റെ വീട്ടിലുൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
ആദായനികുതി വകുപ്പും ഇഡിയും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് അശോക് കുമാറിനു പലതവണ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇഡി കണ്ടെടുത്ത രേഖകളിൽ മറുപടി നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മാറിനിൽക്കുകയായിരുന്നു. ഇതിനു പിന്നാലെ വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തേത്തുടര്‍ന്ന് അധികൃതർ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക