പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന. പ്രഖ്യാപനം അല്പസമയത്തിനകം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് നിലവിൽ ലിജിൻ.
ബിജെപി നേതാവ് ജോർജ് കുര്യൻ മത്സരിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ ആണ് ലിജിന്റെ പേര് പരിഗണനയിൽ വന്നത്.
അതേസമയം, പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് മന്ത്രി വിഎൻ വാസവനൊപ്പം എൻഎസ്എസ് ആസ്ഥാനത്തും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും സന്ദർശനം നടത്തി. പരമാവധി ആളുകളെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ജെയ്ക് സി തോമസ് എന്നാണ് പുറത്തു വരുന്ന വിവരം. എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരേയും ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് എത്തി കാത്തോലിക്ക ബാവയെയുമാണ് ജെയ്ക് സി തോമസ് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക