നല്ല കിടിലൻ രുചിയിൽ ഹെൽത്തിയായി വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ ടേസ്റ്റിയായ ഒരു സ്നാക്ക് ഉണ്ടാക്കിയാലോ. മുട്ടവടയാണ് തയ്യാറാക്കാൻ പോകുന്നത്. ഇതിനായി എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്ന് നമുക്ക് നോക്കാം. ഇതിനായി ആദ്യം തന്നെ രണ്ടു മുട്ട പുഴുങ്ങി എടുക്കണം. പുഴുങ്ങിയെടുത്ത മുട്ട തോടു കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. ഇത് മാറ്റിവയ്ക്കാം.
ഇനി ഒരു പാത്രത്തിലേക്ക് രണ്ട് സവാള അരിഞ്ഞെടുക്കുക. പിന്നീട് ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില മല്ലിയില അല്പം മഞ്ഞൾപൊടി കുറച്ച് മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് കൊടുത്തതിനുശേഷം കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഇതെല്ലാം ചേർത്ത് അതിനുശേഷം സവാള സോഫ്റ്റ് ആയി വരുമ്പോൾ ഇതിലേക്ക് കുറേശ്ശെയായി കടലമാവ് ചേർത്തു കൊടുക്കണം. വേണമെങ്കിൽ മാത്രം അല്പം വെള്ളം ഉപയോഗിക്കാം.
ഇനി ഇത് കുഴച്ചെടുക്കാവുന്ന പാകമാകുമ്പോൾ കയ്യിൽ അല്പം വെളിച്ചെണ്ണ തടവിയതിനുശേഷം കുറേശ്ശെയായി മാവ് എടുത്ത് കയ്യിൽ വെച്ച് പരത്തി എടുക്കണം. പരത്തിയെടുത്ത മാവിന്റെ നടുക്ക് ഒരു കഷണം മുട്ട കൂടി വെച്ചതിനുശേഷം ഉരുട്ടി എടുക്കണം. ഇത് നല്ലതുപോലെ ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്ത് എടുക്കാം. ടേസ്റ്റിയും ഹെൽത്തിയുമായ മുട്ട വട റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക