ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ‘നേര്’ എന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രിയാമണിയാണ്. ഗണേശ് കുമാർ, സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
നീതി തേടുന്നു എന്ന ടാഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് സൂചന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 17 മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 25ന് മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വി.എസ് വിനായക് ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകുന്നത് വിഷ്ണു ശ്യാം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക