ആലപ്പുഴ: കോളേജ് അടിച്ചു തകർത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് അടിച്ച് തകർത്ത കേസിലാണ് കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജെയ്ക് കീഴടങ്ങിയത്.
2016ൽ കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ നടത്തിയ സമരത്തിനിടെയായിരുന്നു അക്രമം.
ന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്. കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ അന്നത്തെ സമരം. 2021ല്‍ പുതുപ്പള്ളിയില്‍ മല്‍സരിച്ചപ്പോള്‍ ജെയ്ക് അടക്കമുള്ള എസ്എഫ്ഐ നേതാക്കള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതെ വന്നതിനാല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇക്കാരണത്താലാണ് ജെയ്ക് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക