കട്ടപ്പന: ഇടുക്കിയിൽ ഏലത്തോട്ടത്തില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വണ്ടന്മേടിന് സമീപം കറുവക്കുളത്ത് പതിനാറേക്കര്‍ ഭാഗത്തെ ഏലത്തോട്ടത്തിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തെ പഴക്കം ഉണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തോട്ടത്തില്‍ പണിക്ക് എത്തിയവര്‍ ആണ് മൃതദേഹം കണ്ടത്.
മൂന്നാഴ്ചയായി എസ്റ്റേറ്റില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നില്ല. മാനേജര്‍ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഇന്ന് തൊഴിലാളികളെയും കൂട്ടി ജോലിക്ക് വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുമളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക