നിത്യ ജീവിതത്തിൽ ഇഞ്ചി ശീലമാക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി പലതരത്തിൽ നമ്മൾ ഉപയോഗിക്കാറുണ്ട്. ഇഞ്ചിയിട്ട ചായയും, ഇഞ്ചി കറിയും, ഇഞ്ചി മിഠായിയും ഒക്കെ നമ്മൾ കഴിക്കാറുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഇഞ്ചി ഭക്ഷണ പദാർത്ഥങ്ങളിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ്.
ബയോ ആക്ടീവ് സംയുക്തങ്ങളും ആന്റി ഓക്സിഡന്റ് ഗുണങ്ങളും ധാരാളമായി അടങ്ങിയ ഇഞ്ചി ഭക്ഷണത്തിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള രോഗാവസ്ഥകളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് സഹായിക്കും. ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നതുകൊണ്ട് വയറുവേദന, വയറു നിറഞ്ഞതായി തോന്നൽ, ഓക്കാനം, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങി ദഹനസംബന്ധിയായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് സഹായിക്കും. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും ഇഞ്ചിയിൽ അടങ്ങിയ ജിഞ്ചറോൾ എന്ന സംയുക്തവും ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും സഹായിക്കും.
ഇഞ്ചി ദിവസേന ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് തടഞ്ഞ് ഹൃദ്രോഗ സാധ്യതയിൽ നിന്നും നമ്മെ രക്ഷിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നതിനാൽ ദിവസവും ഇഞ്ചി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക