മുലയൂട്ടുന്ന അമ്മമാരില്‍ പാലുല്പാദനം കൂട്ടാന്‍ ഏറ്റവും നല്ല ആഹാരമാണ് ഉലുവ. സ്തനത്തിലെ കലകളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും ഇത് വളരെയധികം സഹായിക്കും. പ്രസവശേഷം മുലപ്പാല്‍ വർദ്ധിക്കുന്നതിന് അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിക്കാവുന്നതാണ്.
ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാല്‍ ധാതുപുഷ്ടിയുണ്ടാകും. മുലയൂട്ടുന്ന അമ്മമാര്‍ ഉലുവയുടെ ഇല കഴിക്കുന്നത് ഉത്തമമാണ്.
നവജാത ശിശുക്കളുടെ തലച്ചോറിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്ന ഫാറ്റി ആസിഡുകളാല്‍ ഉലുവ മുലപ്പാലിനെ സമ്പുഷ്ടമാക്കും. കുട്ടികൾക്ക് അവശ്യം വേണ്ടതായ കാത്സ്യവും ഉലുവ പ്രദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക