ധ്യാൻ ശ്രീനിവാസൻ- അജു വർഗീസ് കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രം അടുത്ത മാസം 15 ന് തീയേറ്ററുകളിലെത്തും. നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന .
കണ്ണന്, വിദ്യാധരന് എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. മുഴുനീള കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്റേയാണ് സംഗീതം
പ്രതികരിക്കാൻ ഇവിടെ എഴുതുക