തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ചയോടെ നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ മാസം 22 നുള്ളിൽ ശമ്പളം നൽകാൻ ധാരണ. അംഗീകൃത യൂണിയനുകളുമായി നടത്തിയ മന്ത്രിതല ചർച്ചയിലാണ് ധാരണയായത്.
ഓണം അലവൻസും പരിഗണനയിലുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. അലവൻസ് തുക എത്ര നൽകണമെന്ന് മാനേജ്മെന്റ് തീരുമാനിക്കുമെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.
ഉറപ്പുകൾ നടപ്പാക്കിയാൽ 26ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കുമെന്ന് യൂണിയനുകൾ വ്യക്തമാക്കി. ചർച്ച നിരാശാജനകമല്ലെന്ന് സി.ഐ.ടി.യുവും, മറ്റ് വിഷയങ്ങളിൽ വിശദമായ തുടർ ചർച്ചകൾ വേണമെന്ന് ബിഎംഎസും പ്രതികരിച്ചു. ഓണത്തിന് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്കുമെന്ന് ടി.ഡി.എഫ് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക