പത്മരാജന്റെ കഥയെ അടിസ്ഥാനമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ‘പ്രാവ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. സി ഇ ടി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
തിരുവനന്തപുരവും പരിസരപ്രദേശങ്ങളും ലൊക്കേഷൻ ആയ ചിത്രം സെപ്റ്റംബർ 15ന് തിയറ്ററുകളിലെത്തും. അമിത് ചക്കാലക്കൽ, സാബു മോൻ അബ്ദുസമദ്, മനോജ് കെ യു, ആദർശ് രാജ അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക