തമിഴ്നാട്ടില്‍ ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം ആരംഭിച്ചു. ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മാണം തുടങ്ങിയത്. ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്.
പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.ഐഫോണ്‍ നിര്‍മാണം വലിയ തോതില്‍ ചൈനയില്‍ നടന്നിരുന്ന സമയത്ത് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ആറ് മുതല്‍ ഒന്‍പത് മാസം വരെ എടുത്തിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതില്‍ മാറ്റം വന്നിട്ടുണ്ട്. മാര്‍ച്ച് അവസാനത്തിലെ കണക്കുകള്‍ പ്രകാരം ആകെ ഐഫോണ്‍ ഉത്പാദനത്തിന്റെ ഏഴ് ശതമാനം ഇപ്പോള്‍ ഇന്ത്യയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക