കോൺഗ്രസ് നേതാവ് മാത്യു കുഴല്നാടന് എംഎല്‍എക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ചുറപ്പിച്ച് സിപിഎം.
നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സിഎന്മോഹനന് പറഞ്ഞു.
ചിന്നക്കനാലിൽ തനിക്കുള്ളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞതിനെ അദ്ദേഹം തള്ളിക്കളഞ്ഞു.
വീട് വയ്ക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോർട്ട് പണിതു.റിസോർട്ടിൽ ഇപ്പോഴും ബുക്കിങ് തുടരുന്നു ഓൺലൈൻ ബുക്കിങ് രേഖകൾ അദ്ദേഹം പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക