ഓണം ലുക്കിൽ തിളങ്ങി മലയാളികളുടെ പ്രിയതാരം ജയസൂര്യയും ഭാര്യ സരിതയും. ഓരോ തവണയും വ്യത്യസ്ത ലുക്കിലും ഡിസൈൻ വേഷത്തിലും എത്തി സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുന്ന താരമാണ് ജയസൂര്യ.
കട്ട താടിയും നീളൻ മുടി പുറകിൽ കെട്ടി കൂളിംഗ് ഗ്ലാസും മണിഞ്ഞ് ജയസൂര്യയും ബേബി പിങ്ക് പ്രിന്റ് കേരളസാരിയും കോമ്പോ ബ്ലൗസും അണിഞ്ഞു ഭാര്യ സരിതയും എത്തിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോകൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സരിത ജയസൂര്യ ഡിസൈനർ സ്റ്റുഡിയോയിൽ ആണ് ട്രെഡിഷണൽ കേരള ലുക്ക് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത് ഫാഷൻ ഡിസൈനർ ആയ സരിത തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക