തിരുവനന്തപുരം: സ്ഥിരമായി ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. എഐ ക്യാമറ വഴി പിഴ ചുമത്തുന്നുണ്ടെങ്കിലും തുക അടക്കാൻ പലർക്കും വിമുഖതയാണ്. ഇതോടെ പിഴ അടക്കാതെ ഇൻഷുറൻസ് പുതുക്കി നൽകാത്ത രീതി ഗതാഗത വകുപ്പ് ആലോചിച്ചു.
ഇതിനോടൊപ്പം സ്ഥിരം നിയമലംഘകരുടെ ഇൻഷുറൻസ് പ്രീമിയം കൂട്ടുന്നതും പരിഗണനയിലുണ്ട്. അതേസമയം, നിയമം അനുസരിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം കുറച്ചും നൽകാനും ആലോചിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക