അമിതമായ ആല്‍ക്കഹോള്‍ ഉപയോഗം ആറ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് കാരണമാകുന്നതായി പഠനം.
തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് ആല്‍ക്കഹോള്‍ കാരണമാകുന്നത്.
ആല്‍ക്കഹോളാണ് കാന്‍സറിന് പ്രധാനകാരണമെന്ന് വ്യക്തമാക്കാന്‍ പുതിയ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ത്വക്ക്, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും ആല്‍ക്കഹോള്‍ കാരണമാകുന്നുണ്ട്. കഴിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ച് കാന്‍സര്‍ ഭീഷണിയും വര്‍ദ്ധിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക