ജമ്മുകശ്മീരില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. കാര്‍ഗിലിലെ ദ്രാസ് പട്ടണത്തിലെ ആക്രിക്കടയിലാണ് സ്ഫോടനം നടന്നത്. പത്ത് പേര്‍ക്ക് പരിക്ക് പറ്റി.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തുകയാണ്. ഭീകരാക്രമണമാണോ ആക്രിക്കടയിലെ സ്ഫോടന സ്വഭാവമുള്ള ഏതെങ്കിലും വസ്തു പൊട്ടിത്തെറിച്ചതാണോ എന്ന കാര്യം കൂടുതല്‍ പരിശോധനകളില്‍ നിന്നേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക