റിയാദ്: യാത്രക്കാർക്ക് വമ്പൻ ഓഫറുമായി സൗദി എയര്‍ലൈന്‍സ്. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുന്നതാണ് പുതിയ ഓഫര്‍.
ഓഗസ്റ്റ് 17 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 30 ബുധനാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക. സെപ്തംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ യാത്ര ചെയ്യാവുന്ന ടിക്കറ്റുകൾക്കാണ് ഇളവ് നൽകുന്നത്. ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാനും ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യാനും ഇളവ് ലഭിക്കുന്നതാണ്.
‘നിങ്ങളുടെ സ്വപ്ന ലക്ഷ്യസ്ഥാനങ്ങള്‍ അടുത്തിരിക്കുന്നു’ എന്ന തലക്കെട്ടോടെ എക്സ് പ്ലാറ്റ്ഫോമിലാണ് സൗദി എയര്‍ലൈന്‍സ് ഓഫര്‍ സംബന്ധിച്ച അറിയിപ്പ് പ്രഖ്യാപിച്ചത്. കൂടാതെ സൗദിയയുടെ വെബ് സൈറ്റിലും നിരക്കിളവിന്റെ വിശദാംശങ്ങളുണ്ട്.
രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായണ് സൗദി വിമാന കമ്പനി ടിക്കറ്റ് നിരക്കിൽ ഓഫർ പ്രഖ്യാപിച്ചത്. സൗദിയ എയർലൈൻസ് സർവീസ് നടത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും ആനൂകൂല്യം ലഭിക്കും. വിമാന കമ്പനിയുടെ വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക