കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി മോദിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യ വന്ദേ ഭാരത് യാത്രയാണിത്.
മുഖ്യമന്ത്രി യാത്രചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. പ്രതിപക്ഷ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി യാത്രചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും.
കൂത്തുപറമ്പിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. കണ്ണൂരിൽ നിന്ന് തീവണ്ടി പുറപ്പെടും മുൻപ് ഡ്രോൺ പറത്തി പരിശോധനയുണ്ടാകും. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക