കൊച്ചി: സപ്ലൈകോ ഫെയറുകളൊരുക്കി സർക്കാർ. ഇന്നും നാളെയുമായി ജില്ലാതല സപ്ലൈകോ സ്റ്റാളുകൾ ആരംഭിക്കും. ബുധനാഴ്ച മുതൽ താലൂക്കുതല ഫെയറുകളും തുടങ്ങും. ഓഗസ്റ്റ് 28 വരെയാണ് ഫെയർ നടക്കുക.
സപ്ലൈകോ ഓണം ഫെയർ’23യിൽ നിത്യാപയോഗ സാധനങ്ങൾ, പച്ചക്കറി, മിൽമ ഉൽപന്നങ്ങൾ എന്നിവക്ക് പുറമെ വൻകിട കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട ഉല്പന്നങ്ങൾ വിലക്കുറവിൽ ലഭിക്കും. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പ്രവർത്തന സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക