കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെ. സുധാകരൻ ഇന്ന് മൊഴിനൽകിയേക്കും. എറണാകുളം സി.ജെ.എം കോടതിയിലാണ് മൊഴി നൽകാനെത്തുക.
മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. ഇതിനെതിരെയാണ് സുധാകരൻ അപകീർത്തിക്കേസ് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക