ചന്ദ്രനിലിറക്കാൻ റഷ്യ വിക്ഷേപിച്ച ലൂണ – 25ന് സാങ്കേതിക തകരാര്‍ സംഭവിച്ചതായി റിപ്പോർട്ട്. ചന്ദ്രയാന്‍ മുമ്പ് ചന്ദ്രനിൽ ഇറങ്ങും എന്ന് ആയിരുന്നു ലൂണയെ കുറിച്ച് പ്രതീക്ഷിച്ചിരുന്നത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ലാൻഡിംഗിന് മുന്നോടിയായി ലൂണയുടെ ഭ്രമണപഥം താഴ്ത്താനുള്ള ശ്രമം ഇന്നലെ പരാജയപ്പെടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു.
ലൂണയുടെ ലാൻഡിംഗ് 21നും 23നുമിടയില്‍ ഉണ്ടാകുമെന്നാണ് റഷ്യ അറിയിച്ചിരുന്നത്. 1976ന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ലാൻഡറായ ലൂണ – 25 ഈ മാസം 11നാണ് വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക