തിരുപ്പതിയിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിലായതായി റിപ്പോർട്ട്. തമിഴ്നാട് സേലം സ്വദേശി ബി. ബാലാജി ആണ് പൊലീസിന്റെ പിടിയിലായത്. അലിപിരിയിൽ വൈകീട്ട് മൂന്ന് മണിയോടെ ബോംബ് സ്ഫോടനമുണ്ടാകുമെന്നും നൂറോളം പേരെ കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി.
ആഗസ്റ്റ് 15ന് 11 മണിയോടെയായിരുന്നു യുവാവ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) കൺട്രോൾ റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി ഫോൺ ചെയ്തത്. ഫോൺ കോളിന് പിന്നാലെ അലിപിരിയിൽ തെരച്ചിൽ നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.
ഇതിന് പിന്നാലെ ടി.ടി.ഡി ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക