ന്യൂഡൽഹി: മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം സിബിഐ വിപുലീകരിച്ചു. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നൽകിയിരുന്നത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ചേർത്തത്. സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും സംഘത്തിൽ ഉൾപ്പെടും.
എം.വേണുഗോപാൽ, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥർ. സുപ്രീം കോടതി നിർദേശപ്രകാരമാണ് സംഘത്തിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. രണ്ട് സ്ത്രീകളെ കൂട്ട മാനഭംഗം ചെയ്തത് ഉൾപ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്. കോടതിയുടെ നിരീക്ഷണത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക