തലസ്ഥാനനഗരി ഓണാഘോഷങ്ങൾക്ക് ഒരുങ്ങുന്നു. ഓണാഘോഷങ്ങളുടെ സംഘാടകസമിതി പ്രവർത്തനമാരംഭിച്ചു. ഓണം വാരാഘോഷത്തിന്റെ ലോഗോയുടെ പ്രകാശനവും നടന്നു. അടുത്തമാസം രണ്ടാം തീയതി വൈകിട്ട് മാനവീയം വീതിയിൽ ആരംഭിക്കുന്ന ഓണാഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് മുന്നോടിയായി സംഘാടക സമിതി ഓഫീസ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരും സംഘാടകസമിതി ഓഫീസ് സന്ദർശിച്ചു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെയാണ് സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾ നടക്കുന്നത്. തലസ്ഥാനത്തും ജില്ല ആസ്ഥാനങ്ങളിലും വ്യാപകമായ ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക