വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ്പ് ഗാർഡൻ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാർക്ക് എന്ന വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലാണ് തുലിപ്പ് ഗാർഡൻ ഇടം പിടിച്ചത്. 1.5 ദശലക്ഷം പൂക്കളുടെ വിസ്മയിപ്പിക്കുന്ന ശേഖരമുള്ള ഈ പൂന്തോട്ടത്തിൽ 68 തുലിപ്പ് ഇനങ്ങളുടെ അതിശയകരമായ ശേഖരവും ഉണ്ട്. മനോഹരമായ സബർ വാൻ റേഞ്ചിന്റെ താഴ്വരയിലാണ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്.
വേൾഡ് ബുക്ക് എഡിറ്റർ ദിലീപ് എൻ പണ്ഡിറ്റ്, ഫ്ലോറികൾച്ചർ ഡയറക്ടർ മറ്റ് ഉദ്യോഗസ്ഥർ, ഉദ്യാന ജീവനക്കാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഫ്ലോറി കൾച്ചർ, ഗാർഡൻസ്, പാർക്കുകൾ എന്നിവയുടെ ജെ&കെ അഡ്മിനിസ്ട്രേഷൻ സെക്രട്ടറി ഫയാസ് ഷേയ്ഖിനെ വേൾഡ് ബുക്ക് പ്രസിഡണ്ടും സി ഇ ഒ യുമായ സന്തോഷ് ശുക്ല സർട്ടിഫിക്കേഷന് നൽകി ആദരിച്ചു. 2006ൽ അന്നത്തെ ജമ്മു കാശ്മീർ മുഖ്യമന്ത്രി ആയിരുന്ന ഗുലാം നബി ആസാദ് ആണ് പൂന്തോട്ടം വിഭാവനം ചെയ്തത്. നൂറുകണക്കിന് തൊഴിലാളികളും തോട്ടക്കാരും ചേർന്ന് രണ്ടുവർഷം കൊണ്ടാണ് ഈ പാർക്ക് പൂർത്തിയാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക