മഞ്ജു വാര്യരുടെ പുതിയ തമിഴ് ചിത്രം ‘മിസ്റ്റര്‍ എക്സ്’ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ധനുഷ് നായകനായ ‘അസുരനി’ലൂടെയാണ് മഞ്ജു ആദ്യം തമിഴകത്ത് എത്തുന്നത്. ‘എഫ്ഐആര്‍’ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്. മനു ആനന്ദിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രവും ആക്ഷൻ ത്രില്ലറാണ്.
ആര്യയും ഗൗതം കാര്‍ത്തിക്കും പുതിയ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘അസുരൻ’ എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയ മഞ്ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക