തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിആർഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തെലങ്കാനയിലെ 115 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബി ആർ എസ് പ്രഖ്യാപിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ഗജ്വെൽ, കാമറെഡ്ഡി എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. തന്റെ പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ 95 മുതൽ 105 സീറ്റുകൾ വരെ നേടുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ കെ ചന്ദ്രശേഖര റാവു അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 119 സീറ്റുകളിൽ 95 മുതൽ 105 സീറ്റുകൾ ബി ആർ എസ് നേടും എന്നാണ് പാർട്ടി തലവനും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ സി ആർ പറഞ്ഞത്. 2018ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 119 അംഗ നിയമസഭയിൽ 88 സീറ്റുകൾ നേടിയെടുക്കാൻ ബി ആർ എസിന് കഴിഞ്ഞിട്ടുണ്ട്. തെലങ്കാനയിൽ ഒരു സീറ്റ് മാത്രമാണ് അന്ന് ബിജെപിക്ക് നേടാൻ ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക