തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളോടും തദ്ദേശ സ്ഥാപനങ്ങളോടും ചെലവ് ചുരുക്കാന്‍ നിര്‍ദേശവുമായി ധനവകുപ്പ്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകള്‍ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നുമാണ് ധനവകുപ്പ് നിര്‍ദേശം. പല സ്ഥാപനങ്ങളും പരിപാടികള്‍ വലിയ ഹോട്ടലുകളില്‍ വച്ച് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക