സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ച വിവാദത്തിൽ പ്രതികരണവുമായി രജനികാന്ത്.
സന്യാസിമാരുടെയും യോഗികളുടെയും കാൽതൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണ്. അവർ തന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കിലും അത് തന്നെ ചെയ്യും. അതാണ് അന്നും ചെയ്തത് എന്നാണ് രജനികാന്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ജയിലർ സിനിമ യോഗി ആദിത്യനാഥിനൊപ്പം കാണുന്നതിനായാണ് രജനികാന്ത് യുപിയിലെത്തിയത്. യോഗിയെ കണ്ടപ്പോൾ താരം അഭിവാദ്യം ചെയ്യുകയും കാൽതൊട്ട് വന്ദിക്കുകയുമായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് രജനിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക