ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ബീഹാർ സ്വദേശി പോലീസിന്റെ പിടിയിലായി. സംഭവത്തിൽ ബീഹാർ സ്വദേശിയായ കുന്തൻ കുമാർ (27)നെ വള്ളിക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം ആയിരുന്നു സംഭവം.
തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ കുട്ടി കരഞ്ഞ് ബഹളം വച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമമെന്ന് പ്രതി സമ്മതിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗമാണ് ഇയാൾ എന്നാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക