കുടുംബശ്രീയിൽ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ തസ്തികയിൽ 230ലേറെ ഒഴിവുകൾ രേഖപ്പെടുത്തി. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് സെപ്റ്റംബർ ഒന്നിനകം അപേക്ഷ സമർപ്പിക്കണം. 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള പ്ലസ് ടു /തതുല്യം, കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള കുടുംബശ്രീ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവരിൽ നിന്ന് എഴുത്തു പരീക്ഷയുടെയും കമ്പ്യൂട്ടർ പരിജ്ഞാന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. മാസം പതിനായിരം രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kudumbashree.org സന്ദർശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക