ചിലപ്പോഴെങ്കിലും ഉണ്ടാക്കുന്ന കറികളിൽ ഉപ്പ് കൂടി പോവാറുണ്ട്. ഉപ്പ് കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നത് ആണ് ആരോഗ്യത്തിന് നല്ലത്. ആരോഗ്യപ്രശ്നങ്ങളിൽ ഉപ്പ് ഉപയോഗിക്കുന്നത്ഗുണം ചെയ്യും. എന്നാൽ അബദ്ധവശാൽ ഉപ്പ് ഏറി പോയാൽ ഇനി വിഷമിക്കേണ്ട കാര്യമില്ല. കറിയിൽ ഉപ്പ് കുറയ്ക്കാനുള്ള ചില വഴികളാണ് ഇനി പറയുന്നത്.
കറിയിൽ അമിതമായ ഉപ്പ് ഉണ്ടെങ്കിൽ അല്പം കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിക്കുന്നത് നല്ലതാണ് അധികമുള്ള ഉപ്പിനെ കുറയ്ക്കുന്നതോടൊപ്പം ഇത് കറിക്ക് കൂടുതൽ രുചി ലഭിക്കുന്നതിനും സഹായിക്കും. അതുപോലെതന്നെ ഒരു ടീസ്പൂൺ തൈര് ചേർത്ത് 5 മിനിറ്റ് കറി തിളപ്പിക്കുന്നതും ഉപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
ചിക്കൻ കറിയും മീൻ കറിയും എല്ലാം ഉണ്ടാക്കുമ്പോൾ ഉപ്പ് അധികമായി പോയാൽ ഇതിലേക്ക് കുറച്ച് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർത്തു കൊടുത്താൽ മതി. ചെറുതായി മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ കറിയിലേക്ക് ചേർത്ത് അരമണിക്കൂർ നേരം വേവിച്ചെടുക്കണം. പിന്നീട് ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ എടുത്തു മാറ്റിയാൽ അധികമുള്ള ഉപ്പിനെ ഉരുളക്കിഴങ്ങ് വലിച്ചെടുത്തിട്ടുണ്ടാവും. അരിപ്പൊടിയോ ഗോതമ്പ് പൊടിയോ കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിൽ ഇട്ട് അരമണിക്കൂർ വേവിച്ചതിനു ശേഷം എടുത്തു മാറ്റിയാലും അധികമുള്ള ഉപ്പിനെ വലിച്ചെടുക്കാൻ ഇത് സഹായിക്കും.
അതുപോലെതന്നെയാണ് ഉപ്പു കുറയ്ക്കാൻ കറികളിൽ ഫ്രഷ് ക്രീം ചേർക്കുന്നത് ഗുണം ചെയ്യും. കറികളിൽ ഉപ്പ് അമിതമായാൽ ഒരു നുള്ള് ശർക്കരയോ പഞ്ചസാരയോ ചേർത്ത് കൊടുത്താൽ ഉപ്പിന്റെ അളവ് ബാലൻസ് ചെയ്യുന്നതിന് സഹായിക്കും. ഉപ്പ് അമിതമായ കറികളിലേക്ക് കുറച്ച് തിളപ്പിച്ച വെള്ളം ചേർത്ത് കൊടുക്കുന്നതും തക്കാളി കറികളിലേക്ക് അരിഞ്ഞു ചേർക്കുന്നതും ഗുണകരമാണ്. കറികളിലേക്ക് സവാള അരിഞ്ഞത് ചേർത്താലും ഉപ്പ് നിശ്ചിത അളവിൽ കുറയ്ക്കുവാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക