മുതിർന്ന മറാത്തി സിനിമാതാരം സീമ ദേവ് അന്തരിച്ചു. 81 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ആനന്ദ്, കോരാ കാകസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സീമ ഹിന്ദിയിലും മറാത്തിയിലുമായി 80ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
2021ൽ പുറത്തിറങ്ങിയ ജീവൻ സന്ധ്യ എന്ന മറാത്തി ചിത്രത്തിലാണ് സീമ ഒടുവിൽ അഭിനയിച്ചത്. വരദക്ഷിണ, ജഗച്യ പതിവാർ തുടങ്ങിയവ മറാത്തിയിലെ സിനിമയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അജിങ്ക്യ ദേവ്, അഭിനയ് ദേവ്എന്നിവർ മക്കളാണ്.
കഴിഞ്ഞ മൂന്നുവർഷമായി താരം അൽഷിമേഴ്സ്ബാധിച്ച് ചികിത്സയിലായിരുന്നു. മുതിർന്ന നടനായിരുന്ന രമേഷ് ദേവ് ആണ് സീമയുടെ ഭർത്താവ്. കഴിഞ്ഞവർഷം ഹൃദയാഘാതം മൂലം അദ്ദേഹം മരണപ്പെട്ടു. 1963ലാണ് ഇരുവരും വിവാഹിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക