ഓണസദ്യയിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍ ഒന്നാണ് ശര്‍ക്കരവരട്ടി. നമ്മള് കടയില്‍ നിന്നും വാങ്ങാറാണ് പതിവ്. എന്നാല്‍ ഇത്തവണത്തെ ഓണത്തിന് ശര്‍ക്കരവരട്ടി വീട്ടിലുണ്ടാക്കിയാലോ? ശർക്കര വരട്ടി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഏത്തക്ക- അര കിലോ
ശര്‍ക്കര- കാല് കിലോ
ഏലയ്ക്കാപ്പൊടി- രണ്ട് ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
വെളിച്ചെണ്ണ- വറുക്കാന്‍ ആവശ്യത്തിന്
ഏത്തക്കായ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലേക്കിടുക. ശര്‍ക്കര അൽപം വെള്ളം ചേർത്ത് ചൂടാക്കി, ശർക്കര പാനി തയ്യാറാക്കുക. ഇത് അരിച്ചെടുത്ത് വയ്ക്കുക. അതിന് ശേഷം ഏലയ്ക്ക, ജീരകം എന്നിവ ശര്‍ക്കര പാനിയിലേക്ക് ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. അരിഞ്ഞ് വച്ചിരിക്കുന്ന ഏത്തക്കായ വെള്ളത്തിൽ നിന്ന് കോരി വെള്ളം കളഞ്ഞ് എണ്ണയില്‍ വറുത്ത് കോരുക. ഏത്തക്കായ കഷ്ണങ്ങൾ ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് കോരി ശര്‍ക്കര പാനിയിലേക്ക് ചേർക്കുക. അല്പസമയത്തിന് ശേഷം ഇതില്‍ നിന്ന് മാറ്റി തണുക്കാൻ വയ്ക്കുക. ശർക്കര വരട്ടി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക