പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി. പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സാകെല്ലർ പോലു നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ബഹുമതി സ്വീകരിച്ച ശേഷം ഗ്രീക്ക് പ്രസിഡണ്ടിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ഈ ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാക്കുന്നത് എന്നും പറഞ്ഞു.
പതിനഞ്ചാം ബ്രിക്സ് ഉച്ചകോടി നടക്കുന്ന ദക്ഷിണാഫ്രിക്കയിൽ നിന്ന് ഏകദിന സന്ദർശനത്തിനായി ഗ്രീസിൽ എത്തിയതായിരുന്നു അദ്ദേഹം. നീണ്ട 40 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. ഇതിനു മുൻപ് 1983ല് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഗ്രീസ് സന്ദർശിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക