ഇന്ത്യയുടെ സ്റ്റാർ ജാവലിൻ ത്രോ താരം നീരജ് ചോപ്ര പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി. 85.50 മീറ്റർ ആയിരുന്ന പാരീസ് ഗെയിംസിന്റെ യോഗ്യതമാർക്ക് മറികടന്ന് 88.7 മീറ്റർ താണ്ടിയാണ് താരം ഒളിമ്പിക്സിന് യോഗ്യത നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത മാർക്ക് മറികടന്ന നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്
ഫങ്കറിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടം ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 11.45നാണ്. കിഷോർകുമാർ ജന, ഡിപി മനു തുടങ്ങിയവരും ഇന്ത്യക്കായി നീരജിന് പുറമേ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞവർഷം നടന്ന ചാമ്പ്യൻഷിപ്പിൽ നീരജ് വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക